തൊടുപുഴ: റിമാൻഡ് പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. തൊടുപുഴ മുട്ടം സബ് ജയിലിലാണ് സംഭവം.
കൊല്ലം സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എൻഡിപിഎസ് കേസില്‍ പിടിയിലായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ടോയ്ലറ്റ് ക്ലീനർ കുടിച്ചായിരുന്നു ആത്മഹത്യാശ്രമം. സംഭവത്തെ തുടർന്ന് യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പ്രതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.






