ഗാന്ധിനഗർ: അകാലത്തിൽ വേർപിരിഞ്ഞ അഡ്വ. പ്രിൻസ് ലൂക്കോസിന്റെ ഒന്നാം ചരമവാർഷികം സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് പ്രിൻസ് ലൂക്കോസിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധിനഗറിലെ പ്രൊവിഡൻസ് ഹോമിൽ ഭക്ഷണവിതരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
അനുസ്മരണ സമ്മേളനം തോമസ് ചാഴികാടൻ എക്സ് എം.പി. ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജോജി കുറത്തിയാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ്, ഹന്നാ പ്രിൻസ് ലൂക്കോസ്, അഡ്വ. സണ്ണി ചാത്തുകുളം, നിഖിൽ കൊടൂർ കാഞ്ഞിരം, റിജോഷ് ആഞ്ഞിലിമൂട്ടിൽ, രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ, തങ്കച്ചൻ വാലയിൽ, സജി ചെമ്പേട്ട്, രാജേഷ് മുള്ളങ്കുഴി, ജിസ് പ്ലാക്കിയിൽ, മാത്തുക്കുട്ടി ആനിക്കൽ എന്നിവർ സംസാരിച്ചു.
അനുസ്മരണത്തിന്റെ ഭാഗമായി പ്രിൻസ് ലൂക്കോസിന്റെ സുഹൃത്തുക്കൾ സമാഹരിച്ച തുക ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗത്തിന് റഫ്രിജറേറ്റർ നൽകി. അനുസ്മരണ സമ്മേളനത്തിന് ശേഷം ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ്, കുടുംബാംഗങ്ങളായ സിന്ധു പ്രിൻസ്, ഹന്നാ പ്രിൻസ്, കൗൺസിലർ ജോജി കുറത്തിയാടൻ എന്നിവർ ചേർന്ന് റഫ്രിജറേറ്റർ മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറി.






