കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(06/08/26) പുതുപ്പള്ളി, തെങ്ങണ, രാമപുരം തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എംഒസി കോളനി, അമല, ആൻസ് ബോർമ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള പട്ടാണിച്ചിറ, വലിയകുളം, ഗ്ലാസ് വേൾഡ്, സിഎൻകെ, മുക്കാടൻ വെരൂർ, അലുമിനിയം, ഇൻഡസ്, ജെപി, ഒവേലി പ്ലാസ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 09:00 മണി മുതൽ 05:00 മണി നരമംഗലം,നെല്ലാനിക്കാട്ടൂപ്പാറ,മങ്കോമ്പ്,കൊണ്ടാട് സ്കൂൾ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 9മുതൽ 5.30pm വരെ കാവനാടി, കൂമ്പാടി, കുഴിമറ്റം എസ്എൻഡിപി ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം ടെമ്പിൾ, പാറാവേലി, പരിപാലന, തുരുത്തേൽ ട്രാൻസ്ഫോമർ പരിധികളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച്ടി എബിസി വർക്ക് നടക്കുന്നതിനാൽ മാർക്കറ്റ്, പാംടൈൽ, വലവൂർ ജംഗ്ഷൻ, പായപ്പാർ-2, ആർട്ടിക് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് നാളെ പകൽ 9.00 മുതൽ 5.00 വരെ പള്ളിക്കത്തോട് ടൌൺ, അഞ്ചാനി പഞ്ചായത്ത് ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളിക്കാവ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 10 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐഡി പ്ലോട്ട് ഇൻ, ഐഡി പ്ലോട്ട് ഔട്ട് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 10 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം എൽപി സ്കൂൾ പരിസരം ഭാഗത്ത് നാളെ രാവിലെ 9.30 മുതൽ വൈകുനേരം 5 മണി വരെ വൈദ്യുതി മുടങ്ങും.






