കോട്ടയം : കോട്ടയം ജില്ലയിൽ നാളെ(24/11/26) തീക്കോയി, മണർകാട്, കുറിച്ചി തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
തീക്കോയി സെക്ഷൻ പരിധിയിൽ, എച്ച്ടി ലൈൻ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ എസ്-വളവ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 09:00 മണി മുതൽ 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി സെക്ഷനിൽ നാളെ രാവിലെ 9 മുതൽ 5 വരെ തുരുത്തിപ്പള്ളി ടവർ,അമൃത മഠം, ഉദയ, നിറപറ, മുളക്കാം തുരുത്തി, ശാസ്താംങ്കൽ, വെള്ളേക്കളം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, മണർകാട് ചർച്ച് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും കല്ലൂർ കൊട്ടാരം, വടവാതൂർ, ഞാറയ്ക്കൽ, പെരുമാനൂർ കുളം, ജാപ് നമ്പർ:2 ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെട്ടത്ത് കവല, പ്രസൂഹ, പെഴുവേലിക്കുന്ന് എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി നാളെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചീരഞ്ചിറ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വായനശാല, പരിത്തിക്കുഴി, ചൂരക്കാട്ടുപടി, മാധവത്തു പടി, ലീഗൽ തോട്ട്, മങ്ങാട്ടുമന, കഞ്ഞിക്കുഴിഎന്നീ ഭാഗങ്ങളിൽ നാളെ 8:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച്ടി വർക്ക് നടക്കുന്നതിനാൽ സെൻ്റ് തോമസ് പ്രസ്സ്, സെൻ്റ് തോമസ് സ്കൂൾ,ബ്രിഡ്ജ്, ഗവ.ഹോസ്പിറ്റൽ, കിസ്കോ, സാൻജോ ഹോസ്റ്റൽ, സാൻജോ കോംപ്ലക്സ്, ഗവ.ഹോസ്പിറ്റൽ ടവർ, ഐഎംഎ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടോലി,രാജമറ്റം,നെടുമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ ട്രീ കട്ടിങ് ഉള്ളതിനാൽ നാളെ രാവിലെ 9:30 മണിമുതൽ ഉച്ചക്ക് 2 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.






