പൊൻകുന്നം: നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയില്‍ കൈവശം വെച്ചതിന് മൂന്ന് യുവാക്കളെ പൊൻകുന്നം പൊലീസ് പിടികൂടി.
പൊൻകുന്നം മാന്തറ ചുക്കനാനിയില്‍ വീട്ടില്‍ ജോബി ജോയ് ( 23 ) ,മാന്തറ നെടുംപറമ്പില്‍ നിസാം എൻ നൗഷാദ് (32), പൊൻകുന്നം പത്താശ്ശാരി പുതുപ്പറമ്പില്‍ വീട്ടില്‍ പി.ടി ടിജോമോൻ ( 35 )എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം പൊലീസിന്റെ പട്രോളിംഗിനിടയില്‍ മാന്തറ ഷാപ്പിന് സമീപത്തായി സംശയാസ്പദമായ സാഹചര്യത്തില്‍ യുവാക്കളെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇവരുടെ പക്കല്‍ നിന്നും 03.13 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു.






