ഇനിയും പണിതീരാതെ പൊൻകുന്നം–കോയിപ്പള്ളി റോഡ്. 20 ദിവസത്തെ അടച്ചിടൽ ജനങ്ങളെ ദുരിതത്തിലാക്കുന്നു. തകർന്ന റോഡിന്റെ ചില ഭാഗങ്ങൾ മാത്രം കോൺക്രീറ്റ് ചെയ്തതോടെ യാത്രാക്ലേശം തുടരുകയാണെന്ന് നാട്ടുകാർ.
കോൺക്രീറ്റ് ചെയ്ത ഭാഗത്തിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ട വലിയ കുഴികളും കുത്തനെയുള്ള ഇറക്കവും അപകടഭീഷണി ഉയർത്തിയിട്ടുണ്ട്. മഴയിൽ മണ്ണും മെറ്റലും റോഡിലേക്ക് ഒഴുകിയെത്തുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
റോഡിന്റെ വശങ്ങളിലെ കുഴികൾ അടിയന്തരമായി നികത്തി നിർമാണം പൂർണമായി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






