കോട്ടയം: അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കുള്ള പോളിയോ തുള്ളിമരുന്നു വിതരണം ഇന്ന് നടക്കും.
അഞ്ചു വയസുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഇന്നു പോളിയോ തുള്ളിമരുന്ന് നല്‍കണം.
രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുവരെ മരുന്ന് നല്‍കാം.
സ്കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പോളിയോ ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കും.
ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളി ക്യാമ്പുകളിലെ മൊബൈല്‍ ബൂത്തുകളും
22, 23, 24 തീയതികളില്‍ പ്രവര്‍ത്തിക്കും. 23, 24 തീയതികളില്‍ വോളന്റിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് 22ന് തുള്ളിമരുന്ന് നല്കാന് കഴിയാത്ത കുഞ്ഞുങ്ങളടക്കം
അഞ്ച് വയസില്‍ താഴെയുള്ള എല്ലാവര്ക്കും തുള്ളിമരുന്ന് ലഭിച്ചെന്ന് ഉറപ്പാക്കും. ജില്ലയില്‍ 85,277 കുട്ടികള്‍ക്കാണ് പോളിയോ വാക്സിന് നല്‍കുന്നത്.
1122 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 35 ട്രാന്‍സിറ്റ് ബൂത്തുകളും 4 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.






