കോട്ടയം: തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കുന്നതിനായി കോട്ടയം തപാൽ ഡിവിഷൻതല ഡാക്
അദാലത്ത് ഡിസംബർ നാലിന് രാവിലെ 11ന് കോട്ടയം തപാൽ സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും.
കോട്ടയം ഡിവിഷൻ പരിധിയിലെ തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിഗണിക്കും.
പൊതുജനങ്ങൾക്ക് അദാലത്തിൽ പങ്കെടുത്ത് ചർച്ചയിൽ ഭാഗമാകാം.
തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളും സേവനം മെച്ചപ്പെടുത്തുന്നതിനുള്ള
നിർദ്ദേശങ്ങളും ഡിസംബർ ഒന്നുവരെ പൊതുജനങ്ങളിൽനിന്ന് സ്വീകരിക്കും.
പരാതികൾ 'ഡാക് അദാലത്ത് ഡിസംബർ 2026' എന്ന് കവറിനു പുറത്ത് രേഖപ്പെടുത്തി,
ഡിസംബർ ഒന്നിനകം ലഭിക്കത്തക്കവിധം സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കോട്ടയം ഡിവിഷൻ, കോട്ടയം 686001 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 04812582970, 2301066, 258168





