തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസില്‍ മാളവിക ജുവലറി ഉടമ ജയരാമനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നു.
സ്വർണം നഷ്ടപ്പെട്ട വൈഷ്ണവി ജുവലറി ഉടമ നന്ദകുമാർ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.തന്റെ കടയുടെ തൊട്ടടുത്തുള്ള മാളവിക ജുവലറി ഉടമ ജയരാമൻ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് നന്ദകുമാർ പോലീസിനോട് പറഞ്ഞത്. അതിന്റെ പശ്ചാത്തലത്തില്‍ കവർച്ചയ്ക്ക് പിന്നില്‍ ബിസിനസ് കുടിപ്പകയുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.ചാലയിലെ വൈഷ്ണവി ജൂവലറി ഉടമയില്‍നിന്ന് സ്വർണം കവർന്ന കേസിലെ പ്രതികളെ 48 മണിക്കൂറിനകം പോലീസ് പിടികൂടിയിരുന്നു. നാലുപേരെ വയനാട്ടിലെ പടിഞ്ഞാറെത്തറയില്‍ നിന്നും രണ്ടുപേരെ തിരുവനന്തപുരത്തുനിന്നുമാണ് പിടികൂടിയത്.തിരുവനന്തപുരം സ്വദേശികളായ അനില്‍(37), അനൂപ്(37), രാജീവ് കാട്ടാക്കട(45), വിനോദ്(38) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 488 ഗ്രാം സ്വർണം പിടിച്ചെടുത്തു.
കർണാടകത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.പിടിയിലായവരില്‍ ചിലർ ചാലയിലെ വൈഷ്ണവി ജൂവലറി ഉടമ നന്ദകുമാറുമായി ബിസിനസ് പങ്കാളിത്തമുള്ളവരാണെന്നും പോലീസ് പറയുന്നു. പ്രതികള്‍ പലതവണ സ്വർണ ഇടപാടുകള്‍ക്കായി കടയുടമയെ കണ്ടിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് കവർച്ചയ്ക്കായി നടന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. സ്വർണവുമായി കടയുടമ വീട്ടിലേക്കു പോകുന്ന സമയം ഉള്‍പ്പെടെ പ്രതികള്‍ക്ക് അറിയാമായിരുന്നു. പ്രതികളുടെ കാർ തമിഴ്നാട് ടോള്‍ബൂത്ത് കടന്നത് അന്വേഷണത്തില്‍ നിർണായകമായി.
പിന്നാലെ അവർ വയനാട്ടിലേക്കു കടന്നെന്ന സൂചനയും ലഭിച്ചു.കവർച്ചയ്ക്കുപയോഗിച്ച അനിലിന്റെ പേരിലുള്ള പുതിയ മോഡല്‍ ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് കിട്ടിയിരുന്നു. അടുത്ത ദിവസം തന്നെ പ്രതികള്‍ സ്വർണവുമായി കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.






