തൃശൂർ: പുന്നയൂർ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു.
അഞ്ചാം വാർഡ് അംഗവും യു.ഡി.എഫ്. നേതാവുമായ ചമ്മിണിയില്‍ രതീഷിന്റെ വീട്ടിലാണ് മൂന്നംഗ സംഘം അതിക്രമം അഴിച്ചുവിട്ടത്.
പ്രദേശവാസികളായ മുത്തുസ്വാമി, രതീഷ്, വിഷ്ണു എന്നിവർക്കെതിരെയാണ് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.






