കോട്ടയം:എ.ഡി.ജി.പി. പി. വിജയന്റെ നിർദ്ദേശാനുസരണം എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിനം” ആയി ആചരിക്കുന്നതിന്റെ ഭാഗമായി
കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മികച്ച സേവനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളെയും ആദരിച്ചു.
കോട്ടയം പോലീസ് ക്ലബ്ബിൽ നടന്ന അനുമോദന ചടങ്ങിൽ
മികച്ച സേവനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരെയും സമൂഹത്തിൽ വിവിധ തുറകളിൽ മികച്ച സേവനം
കാഴ്ചവച്ച വ്യക്തികളെയും ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു അനുമോദന പത്രം നൽകി ആദരിച്ചു.






