പത്തനംതിട്ട: പോക്സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേർ അറസ്റ്റില്‍. എഴുമറ്റൂർ സ്വദേശി മനോജ്, നന്ദകുമാർ എന്നിവരെയാണ് പെരുമ്പട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ മനോജ് സിപിഎമ്മിന്റെ ഇരുമ്പുകുഴി ബ്രാഞ്ച് സെക്രട്ടറിയാണ്. പോക്സോ കേസില്‍ പ്രതികളായ ഇരുവരെയും വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സംഭവത്തില്‍ പെരുമ്പട്ടി പൊലീസ് അന്വേഷണം തുടരുകയാണ്. കേസില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്നും മറ്റ് സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.






