കോട്ടയം : റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി പാർലമെന്റിലെ ഓഫീസിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു. റബ്ബർ സ്റ്റേക്ക്ഹോൾഡേഴ്സ് യോഗത്തിൽ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതിയെ അദ്ദേഹം ഔപചാരികമായി ക്ഷണിച്ചു.

ക്ഷണം സ്വീകരിച്ച ഉപരാഷ്ട്രപതി, കോട്ടയത്തെ റബ്ബർ ബോർഡ് ആസ്ഥാനം സന്ദർശിക്കുമെന്ന് അറിയിച്ചു. റബ്ബർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സ്റ്റേക്ക്ഹോൾഡേഴ്സ് യോഗത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി റബ്ബർ ബോർഡ് അധികൃതർ അറിയിച്ചു.






