കോഴിക്കോട്: പയ്യോളിയിലെ പോക്സോ കേസില് പ്രതി റഫീഖിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ മാർച്ചില് സംഘർഷം.
പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മില് തർക്കമുണ്ടായി. സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്ത പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനുള്ളിലും കയറി പ്രതിഷേധിച്ചു.
13 വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിലാണ് റഫീഖിനെതിരെ കേസെടുത്തത്. ഈ വർഷം ജനുവരിയിലാണ് സംഭവം നടന്നത്.
പെണ്കുട്ടിയെ റഫീഖ് പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്നും പരാതിയുണ്ട്.
സംഭവത്തിന് പിന്നാലെ റഫീഖ് വിദേശത്തേക്ക് കടന്നിരുന്നു. കേസില് കുട്ടിയുടെ മാതാവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
റഫീഖിന് മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങള്ക്ക് മുൻപാണ് ഇയാള് നാട്ടില് തിരിച്ചെത്തിയത്. റഫീഖിന് ജാമ്യം ലഭിക്കാൻ പൊലീസ് ഒത്താശ ചെയ്തെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇതില് പ്രതിഷേധിച്ചാണ് സ്ത്രീകളടക്കമുള്ളവർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.






