തിരുവനന്തപുരം : കണ്ണൂരിൽ റിസോർട്ട് വിവാദത്തിൽ പി ജയരാജനും ഇപി ജയരാജനും തമ്മിലുള്ള യുദ്ധം കണക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിര്‍ന്ന നേതാവ് ഇപി ജയരാജന് പാര്‍ട്ടിക്ക് കത്ത് നല്‍കിയതിന് പിന്നാലെ മാങ്കുളത്തെ ഗ്രാന്‍ഡ് ക്ലിഫ് റിസോര്‍ട്ട് ഉടമകള്‍ക്കൊപ്പം പി ജയരാജന് നില്ക്കുന്ന ചിത്രം പുഖത്തുവന്നു.
പി ജയരാജന് റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുന്നതാണ് എന്ന വിധത്തിലാണ് മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ദുബായില്‍ ഈ മാസം 6,7 തീയതികളിൽ നടന്ന റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അദ്ദേഹം പങ്കെടുത്തെന്നാണ് ആരോപണം. നേരത്തെ നടന്ന റിസോര്‍ട്ടിന്റെ ഉദ്ഘാടന ചടങ്ങിലും പി ജയരാജന് പങ്കെടുത്തത് ഇപി ജയരാജന്റെ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വൈദേഹം റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പി ജയരാജന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായാണ് ഇപി ജയരാജന് പുതിയ പരാതിയും തെളിവുകളും ഉന്നയിച്ചിരിക്കുന്നത്. ദുബായില്‍ നടക്കുന്ന ബോര്‍ഡ് യോഗങ്ങളില്‍ പി. ജയരാജന് അധ്യക്ഷത വഹിക്കാറുണ്ടെന്നും കത്തില്‍ വ്യക്തമായി ആരോപിക്കുന്നുണ്ട്.
അതേസമയം തന്നെ മുതിര്‍ന്ന നേതാവ് പി. ശശിക്കെതിരെയുണ്ടായ ലൈംഗികാരോപണത്തിന് പിന്നില്‍ പി. ജയരാജനാണെന്ന് ഇ.പി. ജയരാജന് കത്തില്‍ ഗുരുതര ആരോപണം ഉന്നയിക്കുന്നു. ഒരു വനിതാ നേതാവില്‍ നിന്ന് പരാതി എഴുതി വാങ്ങുകയായിരുന്നുവെന്നും കത്തില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. പിണറായി വിജയനും മകള്‍ക്കുമെതിരെ രേഖകള്‍ ശേഖരിക്കാന്‍ പി. ജയരാജന് ശ്രമിച്ചതായും കത്ത് കുറ്റപ്പെടുത്തുന്നു. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ അപവാദ പ്രചാരണം നടത്തിയതിന് പിന്നിലും പി. ജയരാജനാണെന്നാണ് കത്തിലെ പ്രധാന ആരോപണം.
2022ലാണ് വൈദേഹം റിസോര്‍ട്ടില്‍ ഇ.പി. ജയരാജന് നിക്ഷേപമുണ്ടെന്ന ആരോപണം പി. ജയരാജന് ആദ്യമായി ഉന്നയിക്കുന്നത്. അന്നുമുതല്‍ ഇ.പി. ജയരാജന്റെ രാഷ്ട്രീയ ഗ്രാഫിന് തിരിച്ചടിയേല്‍ക്കുകയും വൈദേഹം വിവാദം രാഷ്ട്രീയമായി അദ്ദേഹത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. അന്ന് ഭാര്യ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച തുകയാണ് നിക്ഷേപിച്ചതെന്നായിരുന്നു ഇ.പി. നല്കിയ വിശദീകരണം. എന്നാല്‍ ഈ വിഷയം അടുത്തിടെ വീണ്ടും സജീവമായതോടെയാണ് പാര്‍ട്ടി ഔദ്യോഗികമായി അന്വേഷണത്തിന് തയ്യാറായത്.
വൈദേഹം റിസോര്‍ട്ടിലെ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇ.പിക്കെതിരെ കമ്മീഷന് പരിശോധിക്കുന്ന പ്രധാന വിഷയങ്ങള്‍. ഇരുനേതാക്കളും പരസ്പരം ആരോപണം ഉന്നയിച്ചതോടെ പാര്‍ട്ടി വലിയൊരു പ്രതിസന്ധിയെയാണ് ഇപ്പോള്‍ നേരിടുന്നത്. വര്‍ഷങ്ങളായി രണ്ടു നേതാക്കള്‍ക്കുമിടയിലുള്ള ഭിന്നത പരിഹരിക്കുക എന്നത് പാര്‍ട്ടി നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ്.
അതേസമയം പാര്‍ട്ടി നേതാക്കളെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു പ്രത്യേക നവമാധ്യമ സംഘം പി. ജയരാജന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഇപി ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോര്‍ട്ട് വിവാദവും പി. ജയരാജനെതിരായ ആരോപണങ്ങളും അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെഎന്‍ ബാലഗോപാലും ടി.പി. രാമകൃഷ്ണനുമാണ് ഈ അന്വേഷണ കമ്മീഷനിലെ അംഗങ്ങള്‍. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇപി ജയരാജന് തന്റെ പരാതി രേഖാമൂലം പാര്‍ട്ടി നേതൃത്വത്തിന് സമര്‍പ്പിച്ചത്.






