തിരുവനന്തപുരം: സിപിഎമ്മിൽ മുതിർന്ന നേതാക്കളായ ഇ.പി ജയരാജനും പി.ജയരാജനും തമ്മിലെ തർക്കം പുതിയ തലത്തിലേക്ക്.
ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോർട് വിവാദവും പി.ജയരാജനെതിരെ ഉയർന്ന
ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയമിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ.എൻ ബാലഗോപാലും ടി.പി രാമകൃഷ്ണനുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ
പി.ജയരാജനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതിയാണ് ഇ.പി ജയരാജൻ എഴുതി നൽകിയത്.
സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇ.പി ജയരാജൻ്റെ നീക്കം.
പി.ജയരാജന് സംസ്ഥാനത്തെ പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പരാതിയിൽ ഇ.പി ആരോപിക്കുന്നു.






