കുമാരനല്ലൂര്‍: നിറദീപ പ്രഭയില്‍ ദേവിയെ തൊഴാന്‍ കാത്തിരിക്കുന്ന വിശ്വാസികള്‍ക്കു നാളെ നേരം പുലരുക ഭക്തിസാന്ദ്രമായ കാഴ്ചയോടെ, കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നാളെ തൃക്കാര്‍ത്തിക ദര്‍ശനം, പുലര്‍ച്ചെ മൂന്നിനു ദര്‍ശനം ആരംഭിക്കും.
ആഘോഷത്തിനായി ക്ഷേത്രവും പരിസരവും ദീപാലങ്കാരങ്ങളാല്‍ ഒരുങ്ങിക്കഴിഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
പത്തു ദിവസത്തെ തൃക്കാര്‍ത്തിക ഉത്സവത്തിന്റെ ഒന്‍പതാം നാളിലാണ് ഏറ്റവും പ്രധാനപ്പെട്ട ദിവസം.ദേവിയെ പ്രത്യേക അലങ്കാരത്തില്‍ ദര്‍ശിക്കാനായി പുലര്‍ച്ചെ മുതല്‍ തന്നെ ആയിരക്കണക്കിനു ഭക്തര്‍ ക്ഷേത്രത്തില്‍ എത്തും. ദേശവഴികളില്‍ താമസിക്കുന്നവരും വിദൂര നാടുകളിലേക്കു കുടിയേറിയവരും ഇനിയുള്ള ദിവസങ്ങളില്‍ കുമാരനല്ലൂരിന്റെ മണ്ണിലുണ്ടാകും.
തൃക്കാര്ത്തികദര്ശനത്തിനു പിന്നാലെ ആറിനു ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, 8.30ന് തിരിച്ചെഴുന്നള്ളിപ്പ്. പത്തു മുതല്‍ പ്രസാദമൂട്ടിനു തുടക്കമാകും.വൈകിട്ട് 5.45-ന് തൃക്കാര്‍ത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ് ആരംഭിക്കും. ക്ഷേത്രം മുഴുവന്‍ ആയിരക്കണക്കിനു ചെരാതുകളാല് ദീപപ്രഭയില്‍ മുങ്ങും. ഇത് കാണാന്‍ മാത്രം വിവിധ ജില്ലകളില്‍ നിന്ന് ഭക്തര്‍ എത്തും. ദേശവഴികളിലെ വീടുകളിലൂം മണ്‍ചെരാതുകള്‍ പ്രഭ വിതറും. 25ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
കാര്‍ത്തിക കലാമണ്ഡപത്തില്‍ ഇന്നു രാവിലെ പത്തിനു ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പ്രസാദമൂട്ടിനുള്ള കറിക്കരിയല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാവിലെ ഉത്സവബലി ദര്നശമുണ്ടാകും
രാത്രി 8.3ന് മീനപ്പൂര പൊന്നാന ദര്‍ശനമുണ്ടാകും.ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ ഭരണി മേളവുമുണ്ടാകും.രാത്രി 7.30ന് ചലച്ചിത്ര താരം ഉത്തര ഉണ്ണി അവതരിപ്പിക്കുന്ന ഭരതനാട്യ സന്ധ്യ, 9.3ന് വയലിന് ഫ്യൂഷന്‍ എന്നിവയും ആഘോഷങ്ങളുടെ തിളക്കം വര്‍ധിപ്പിക്കും.
തൃക്കാര്‍ത്തിക ദര്‍ശന ക്രമീകരണങ്ങള്‍
ദേവീ ക്ഷേത്രത്തിന്റെ~ കിഴക്കെനടയിലുള്ള ദേവീ വിലാസം ഹൈസ്ക്കൂളിന്റെ പ്രവേശന കവാടത്തില്‍ കൂടി കടന്ന് തെക്കെ നടയില്‍ കൂടി കടന്നു ക്ഷേത്രത്തിനുള്ളിലെ വടക്കേ നടയിലുള്ള ബാരിക്കേഡില്‍ പ്രവേശിച്ചു ഭദ്രകാളി ദേവിയെ തൊഴുതു ശിവങ്കല്‍ ദര്‍ശനം നടത്തി കൊടിമരച്ചുവട്ടില്‍ കൂടി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു ഭദ്രദീപവിളക്കനു മുന്പില് നിന്നും ഇടത്തോട്ട് തിരിഞ്ഞ് മണിഭൂഷനെയും തൊഴുത് ഭഗവതിയെ ദര്‍ശിച്ചു വടക്കേ നടയില്‍ കൂടി പുറത്തേക്കു കടക്കുന്നുണ്ട്.
മഹാപ്രസാദമൂട്ട്
ദേവീവിലാസം ഹൈസ്കൂളിന്റെപ്രവേശന കവാടത്തില്‍ കൂടി കടന്ന് തെക്കെ നടവഴി കടന്നു വടക്കേ നടയില്‍ കൂടി ദേവീ വിലാസം എല്‍.പി സ്കൂളില്‍ പ്രവേശിക്കുക ക്ഷേത്രത്തിനകത്ത് ദര്‍ശനം കഴിഞ്ഞ ഭക്തജനങ്ങള്‍ക്ക് വടക്കേ നടയിലുള്ള ബാരിക്കേഡില്‍ കൂടി കടന്ന് എല്‍.പി.സ്ക്കൂളിലെത്താം.
ഗതാഗത നിയന്ത്രണം
തൃക്കാര്‍ത്തിക ദിവസം കുമാരനല്ലൂര്‍ മേല്പാലത്തില് നിന്നും ക്ഷേത്രത്തിലേക്കു വാഹന ഗതാഗതം അനുവദിക്കുന്നതല്ല. മേല്‍പ്പാലം വഴി വരുന്ന വാഹനങ്ങള്‍ കൊച്ചാലും ചുവട്, വല്യാലും ചുവട് വഴി ദേവീ വിലാസം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വടക്കേ നടയിലുള്ള പാലത്തിനു സമീപം എന്‍.എസ്.എസ് മൈതാനത്തില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ് എന്ന് പോലീസ് അറിയിച്ചു




