തിരുവനന്തപുരം: വൈദ്യുതി കരാർ വിവാദത്തില്‍ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം വി ഗോവിന്ദനും രംഗത്ത്.
ഡിസംബർ മാസത്തില്‍ വൈദ്യുതി ക്ഷാമമില്ലെന്നും, നിലവില്‍ വൈദ്യുതി വാങ്ങേണ്ട യാതൊരു ആവശ്യവുമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നതിനായി കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജിഎൻഎ കരാർ ലാഭകരമാണെന്ന് മുഖ്യമന്ത്രി മാത്രമാണ് അവകാശപ്പെട്ടതെന്നും, എന്നാല്‍ കരാർ നഷ്ടമുണ്ടാക്കുമെന്ന് കെഎസ്ഇബിയും വകുപ്പ് മന്ത്രിയും വ്യക്തമാക്കിയതാണെന്നും പിണറായി ചൂണ്ടിക്കാണിച്ചു. ദുരൂഹമായ ഈ നടപടികളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അടൂർ പ്രകാശ് പോലും ഇത് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. വിമർശിക്കുന്നവർക്ക് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി എപ്പോഴും പറയുന്നത്. എല്ലാ ഫയലുകളും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






