മുണ്ടക്കയം: നൂറ് കണക്കിന് പൊതുജനങ്ങൾ കാൽ നടയാത്രക്കായും വ്യായാമത്തിനായും ഉപയോഗിക്കുന്ന മുണ്ടക്കയം ബൈപാസിലെ വാക്കിങ്ങ് വേയിലെ കാടും, മാലിന്യങ്ങളും നീക്കി വൃത്തിയാക്കി റാവുത്തർ ഫെഡറേഷൻ പ്രവർത്തകർ.
റാവുത്തർ ഫെഡറേഷൻ പതിനഞ്ചാം സ്ഥാപക ദിനാചരണത്തിന്റെയും, ശബരിമല തീർഥാടന മുന്നൊരുക്കങ്ങളുടെയും ഭാഗമായി സംഘടിപ്പിച്ച ശുചീകരണ പരിപാടി റാവുത്തർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.സി. ഷാജി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് ഷാജി പാടിക്കൻ അദ്ധ്യക്ഷനായി. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി.
റാവുത്തർ യൂത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എം.എ. റിബിൻഷാ ആമുഖ പ്രഭാഷണം നടത്തി.
പി.യു. അൻസാരി, സലീം മുക്കാലി, പി.എസ്.നസീർ, സലീന മജീദ്, പി.എസ്. ഹുസൈൻ, ബീന നസീർ, നൗഫൽ റാവുത്തർ, ടി.സി.ഷൈലജ എന്നിവർ പ്രസംഗിച്ചു.





