തിരുവനന്തപുരം : നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തുണ്ടായ ഈ പ്രശ്നത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആകില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ വ്യക്തമാക്കി. മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും മടിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കേന്ദ്രസർക്കാറിന്റെ നിർദ്ദേശം അനുസരിച്ചാണ് പോലീസിന്റെ അതിക്രമം ഡൽഹിയിൽ നടക്കുന്നതെന്നും എസ്എഫ്ഐയുടെ ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥികളുടേത് ന്യായമായ ആവശ്യമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. എൻഎസ്യുഐ ഡൽഹി പ്രക്ഷോപത്തിലില്ല. കെഎസ്യു ഒരു പ്രസ്താവന പോലും ഇറക്കിയില്ലെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
എന്നാൽ എല്ലാ ഭാഗത്തുനിന്നും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. വിദ്യാർത്ഥികൾ ഒഴികിയെത്തി. രാഹുൽ ഗാന്ധിയടക്കം എത്തി. അത് നല്ല കാര്യമായി കാണുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. അതിനിടെ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നാലാംദിനവും പാർലമെന്റ് സ്തംഭിച്ചു.






