ബംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ കനത്ത മഴയെയും കാറ്റിനെയും തുടർന്ന് സ്കൂള്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണ് അഞ്ചുവയസുകാരി മരിച്ചു.
അപകടത്തില്‍ മറ്റ് രണ്ട് വിദ്യാർഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യുകെജി വിദ്യാർഥിനി ചിരണ്വിയാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് വിദ്യാർഥികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബസിന് മുകളിലേക്കാണ് റോഡരികിലെ മരം വീണത്. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയും ബസിനുള്ളില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെടുക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ചിരണ്വിയെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ മറ്റ് രണ്ട് കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.






