നാഗർകോവില്‍: വെള്ളിച്ചന്തയില്‍ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ നാലുപേരെ കുളച്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തടിക്കാരക്കോണം സ്വദേശി അജൻ (20), വിവേക് (32), പരപ്പുവിള സ്വദേശി ദിനേശ്, നാഗർകോവില്‍ സ്വദേശി ജെരീഷ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം വഴിയാണ് വിദ്യാർഥിനി അജനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ലോഡ്ജില്‍ മുറിയെടുത്ത് അജൻ വിദ്യാർഥിനിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെണ്‍കുട്ടി ബന്ധുവായ വിവേകിനോട് പറഞ്ഞിരുന്നു.
ഇക്കാര്യം അറിഞ്ഞ വിവേക് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ മാസം വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് മദ്യം നല്കിയ ശേഷം വിവേകും സുഹൃത്തുക്കളായ ദിനേശും ജെരീഷും ചേർന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.






