കൊച്ചി: പെരുമ്പാവൂരില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം. വീട്ടില്‍ കവർച്ചക്കായി കയറിയ പ്രതി യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൊട്ടടുത്ത വീട്ടില്‍ പോയി മടങ്ങുമ്പോള്‍ രാത്രി 7 മണിയോടെയാണ് സംഭവം. മോഷണ ശ്രമത്തിനുശേഷം പ്രതി പുറത്തിറങ്ങി ഒളിച്ചിരുന്നു.
യുവതി വീട്ടിനുള്ളില്‍ കയറിയപ്പോള്‍ പുറത്തുനിന്ന് അകത്തു കയറി വാതില്‍ കുറ്റിയിടുകയും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.






