കൊച്ചി: പെന്ഷന് കാര്‍ഡ് അപ്ഡേറ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് ഫോൺ.
വാട്സ്ആപ്പ് ലിങ്കില്‍ പ്രവേശിച്ച എറണാകുളം സ്വദേശിയായ വയോധികന് നഷ്ടമായത് 7 ലക്ഷം.
പീടിയേക്കല്‍ റോഡ് സ്വദേശിയായ ഹംസയാണ് തട്ടിപ്പിനിരയായത്.
ആഗസ്റ്റ് ഏഴിനാണ് സംഭവം. ഹംസയുടെ ഫോണിലേക്ക് പോസ്റ്റ് ഓഫീസ് പെന്ഷന് കാര്‍ഡിന്റെ കാര്യങ്ങള്‍ സംസാരിക്കാനെന്ന് പറഞ്ഞ് കോള്‍ വന്നു.
തുടര്‍ന്ന് വാട്സ്ആപ്പ് നമ്പറില്‍നിന്ന് പോസ്റ്റ് ഓഫീസ് പെന്ഷന് കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിനെന്നു പറഞ്ഞ് ലിങ്ക് അയച്ചുകൊടുത്തു.
ഈ ലിങ്ക് വഴി മേല്‍വിലാസവും മറ്റ് വിവരങ്ങളും നല്‍കിയതിന് പിന്നാലെയാണ് അക്കൗണ്ടിലുണ്ടായ ഏഴുലക്ഷം രൂപ നഷ്ടമായത്.
സൈബര്‍ തട്ടിപ്പിനിരയായാല്‍ എന്ത് ചെയ്യണം?
സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്പ്പ്ലൈന് നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനം
. കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ പൊലീസിനെ സഹായിക്കും






