ചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേതബാധയുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമം.
മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ് .മലപ്പുറം പൂക്കോട്ടൂർ വാഴയില്‍ വീട്ടില്‍ എം. സിറാജ് (43) ആണ് അറസ്റ്റിലായത്.അഞ്ചാംമൈലിലെ കുന്നങ്കാട്ടുപതിയില്‍ ഫാം നോക്കിനടത്താനെത്തിയതാണ് പ്രതി.
പരിചയക്കാരിയുടെ 16 വയസുള്ള മകള്‍ക്കു പ്രേതബാധയുണ്ടെന്നും അത് ഒഴിപ്പിച്ചില്ലെങ്കില്‍ ആപത്തുണ്ടാകുമെന്നും തെറ്റിദ്ധരിപ്പിച്ചാണു സിറാജ് പെണ്‍കുട്ടിയെ കുന്നങ്കാട്ടുപതിയിലെ താമസസ്ഥലത്തേക്ക് എത്തിച്ചത്. അവിടെവച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണു പരാതി.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. പോക്സോ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






