ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലെ പീസ് ബോണ്ടിനെതിരായി ഐസ പ്രസിഡന്റ് നേഹ ബോറ നല്കിയ ഹർജി തള്ളി.
ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മജിസ്ട്രേറ്റിന് ആവശ്യമായ നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.
സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളില്‍ ഏർപ്പെടരുതെന്നും പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ട് നല്‍കണമെന്നുമുള്ള നോട്ടീസിനെതിരെയാണ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
അശുതോഷ് റാങ്കേയയും, സൗരവ് ദാസിനെയും രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ഉത്തരവ് പറഞ്ഞത്.
നിരപരാധിയായ ഒരു യുവതി കോടതിക്ക് മുന്‍പാകെ നീതി ആവശ്യപ്പെടുന്നതല്ലെന്നും, നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ആളാണെന്നുമാണ് വാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.






