പത്തനംതിട്ട: വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി.
അടുത്തിടെ ബിജെപി വിട്ടെത്തിയ ആളെ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയതില്‍ പരസ്യ പ്രതിഷേധം ശക്തം.
പന്തളത്തെ ഏരിയ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തി.
രൂക്ഷമായ വാക്കുകളിലാണ് മുതിർന്ന നേതാക്കള്‍ക്കെതിരായ പരിഹാസം. ജനീഷ് കുമാർ എംഎല്‍എയെ വെട്ടി നിരത്തിയതിലെ അതൃപ്തിയും ശക്തമാകുകയാണ്.
അതേസമയം, സിപിഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് മുതല്‍ നടക്കും. കേരളത്തിലെ വിപുലീകൃത സംസ്ഥാന കമ്മറ്റി കൈക്കൊണ്ട തീരുമാനങ്ങള്‍ കേന്ദ്ര കമ്മറ്റിയില്‍ റിപ്പോർട്ട് ചെയ്യും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എതിരെ അച്ചടക്ക നടപടിയെടുത്തതും കേന്ദ്രകമ്മറ്റിയെ അറിയിക്കും. പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി എന്നിവയുടെ പ്രവർത്തന വിലയിരുത്തലും യോഗത്തിലുണ്ടാകും.
ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ ഇനിയുള്ള പാർട്ടി നിലപാടും യോഗത്തില്‍ ചർച്ചയാകും.






