പത്തനംതിട്ട: തെറ്റുതിരുത്തലിനായി ചേർന്ന വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നു.
തർക്കം മുറുകിയതോടെ ജില്ലാ സെക്രട്ടറിയേറ്റിലെ ഏക ഒഴിവ് നികത്താൻ കഴിയാതെയാണ് ഇന്നലെ യോഗം സമാപിച്ചത്.
കെ യു ജനീഷ്കുമാർ എംഎല്‍എയെ വെട്ടിനിരത്തിയതിന്റെയും ഏരിയ സെക്രട്ടറിമാരെ തഴഞ്ഞ് അനർഹരെ ജില്ലാ കമ്മിറ്റിയില്‍ തിരുകി കയറ്റിയതിന്റെയും അമർഷം പാർട്ടിക്കുള്ളില്‍ ശക്തമാണ്.
പന്തളം ഏരിയ കമ്മിറ്റിയിലും പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്. ഉദയഭാനു വിഭാഗം ആണ് ജനീഷ് കുമാറിനെ വെട്ടിയത്.
സ്വർണ്ണകൊള്ള കേസില്‍പെട്ട എ. പദ്മകുമാറിന്റെ ഒഴിവില്‍ സമ്മേളനശേഷം ഒരാളെ ഉള്‍പ്പെടുത്തുമെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്.






