ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളന തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും.
ഡിസംബര്‍ ആദ്യവാരം സമ്മേളനം ആരംഭിക്കാനാണ് സാധ്യത. എന്നാല്‍, കഴിഞ്ഞ വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെങ്കിലും സഭ ഔദ്യോഗികമായി അവസാനിപ്പിച്ചുകൊണ്ടുള്ള 'പ്രൊറോഗേഷന്' വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
ചട്ടപ്രകാരം പുതിയൊരു സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് മുമ്പ് മുന്‍ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കേണ്ടതുണ്ട്.
ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ വീണ്ടും മണ്ഡല പുനര്‍നിര്‍ണയ ബില്‍ കൊണ്ടുവരുമെന്ന് സൂചനയുണ്ട്.






