കോട്ടയം :റബ്ബർ വില അനുദിന൦ വർദ്ധിക്കുമ്പോഴും മീനച്ചിൽ താലൂക്കിലെ പാറകൾ നിറഞ്ഞ റബ്ബർ തോട്ടങ്ങൾ ഉയർന്ന വിലകൊടുത്ത് പാറമടലോബി വാങ്ങികൂട്ടി കല്ലുപൊട്ടിക്കുന്നതിനുള്ള അണിയറ നീക്ക൦ സജീവമായിരിക്കുകയാണ്. ഇവിടങ്ങളിൽ പാറമടകൾ പ്രവർത്തിച്ചാൽ വൻ പാരിസ്ഥിതിക ആഘാതത്തിനു സാധ്യതയുണ്ട്. റബ്ബർ ഉൽപ്പാദനത്തിൽ മുന്നോട്ടു നിൽക്കുന്ന ഈ പ്രദേശങ്ങൾ പാറമടലോബിക്ക് പ്രവർത്തിക്കാൻ ഒരുകാരണവശാലു൦ അനുവദിക്കുകയില്ല എന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.






