കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ, ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള ഡാറ്റ, അനധികൃതമായി സ്വകാര്യ ഏജൻസികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും കൈമാറുന്നതായി വ്യാപകമായി പരാതികൾ ഉയരുന്നു. അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ (PCA) ആവശ്യപ്പെടുന്നു.
ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ഫോൺ നമ്പർ, അഡ്രസ്സ് എന്നിവ സംസ്ഥാന തലത്തിൽ ചോരുന്നെങ്കിൽ അത് ഹയർസെകണ്ടറി ഓഫീസിൽ നിന്നു മാത്രമേ സാദ്ധ്യമാകൂ. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ അപകീർത്തിപ്പെടുത്തുന്ന കേരളത്തിലെ ഹയർ സെക്കൻഡറി സംവിധാനത്തെയും കോളേജുകളെയും താഴ്ത്തിക്കാണിച്ച്, വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനങ്ങളിലൂടെ മാത്രമേ മികച്ച ഭാവി ലഭിക്കൂ എന്ന തരത്തിലുള്ള പ്രചാരണം നടത്തുവാൻ കരണമാകുന്ന ഈ അനധികൃത ഡാറ്റ ചോർത്തൽ ഇല്ലാതാക്കണം.
1.സിക്കിം കേന്ദ്രമായി പ്രവർത്തിക്കുന്ന Board of Open Schooling and Skill Education (BOSSE) പരീക്ഷയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കൽ.
വിദ്യാർത്ഥികൾക്ക് തെറ്റായ വിവരങ്ങൾ നൽകി സിക്കിം കേന്ദ്രമായി പ്രവർത്തിക്കുന്ന Board of Open Schooling and Skill Education (BOSSE) പോലുള്ള ബദൽ വിദ്യാഭ്യാസ സംവിധാനങ്ങളുടെ പരീക്ഷകളിലേക്ക് ആകർഷിക്കുകയും, നിയമവിരുദ്ധമായോ ചട്ടവിരുദ്ധമായോ മാർഗങ്ങളിലൂടെ പരീക്ഷ വിജയിപ്പിക്കാമെന്ന വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്ന ചില ഏജൻസികൾ സംസ്ഥാനത്ത് വ്യാപകമാണ്. ഈ ഏജൻസികൾക്കു കുട്ടികളെയും രക്ഷകർത്താക്കളെയും നേരിൽ വിളിക്കുവാൻ ഈ ഡാറ്റ ലഭിക്കുന്നുണ്ട്.
വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധപ്പെട്ട് തെറ്റായ ഉറപ്പുകളും വാഗ്ദാനങ്ങളും ആണ് ഏജെന്സികൾ നൽകുന്നത്.
2.അന്യസംസ്ഥാന നഴ്സിംഗ് ഏജൻസികൾ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് അന്യസംസ്ഥാന നഴ്സിംഗ് ഏജൻസികൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ ഏജെൻ്റ്മാർ രക്ഷിതാക്കളെയും നേരിട്ട് ബന്ധപ്പെടുന്നതായി പരാതികളുണ്ട്. വിദ്യാർത്ഥികളെയും
3.വിദേശപഠനത്തിന്റെ പേരിൽ വിദ്യാർത്ഥികൾ വീണു പോകുന്നു. ഏജൻസികളുടെ മാർക്കറ്റിങ്ങിൽ
+2 വിജയിച്ച വിദ്യാർത്ഥികൾക്ക് ജർമ്മനി, UK, കാനഡ, USA തുടങ്ങിയ രാജ്യങ്ങളിൽ “പഠനത്തോടൊപ്പം ജോലി" എന്ന പേരിൽ വിവിധ വാഗ്ദാനങ്ങൾ നൽകുന്ന ഏജെൻസികൾ കേരളത്തിൽ പരക്കെയുണ്ട്. വിദ്യാർഹികളെയും നമ്മുടെ നാടിനെയും സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ഏജെൻസികൾക്കു ഈ ഡാറ്റ ചോർച്ച ഗുണപ്പെടുന്നു.
വിദേശ വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും സംബന്ധിച്ച് യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചാണ് വിദ്യാർത്ഥികളെയും തരത്തിലുള്ള മാർക്കറ്റിംഗ് നടത്തുന്നത്. രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന
4.."Credit Transfer" വഴിയുള്ള പഠനം സംബച്ചുള്ള തെറ്റായ പ്രചാരങ്ങൾ നടത്തുവാനും ഏജൻസികൾ.
ഹയർ സെക്കൻഡറി വിദ്യാഭ്യാസവും ഡിഗ്രി പഠനവും വിവിധ തരത്തിലുള്ള Credit Transfer സംവിധാനങ്ങളിലൂടെ എളുപ്പത്തിൽ കൂട്ടിച്ചേർക്കാമെന്ന തരത്തിലുള്ള പ്രചാരണങ്ങളും വ്യാപകമാണ്. ഇത്തരം അവകാശവാദങ്ങൾക്ക് ബന്ധപ്പെട്ട സർവകലാശാലകളുടെയും റെഗുലേറ്ററി സ്ഥാപനങ്ങളുടെയും ഒരു ഔദ്യോഗിക അംഗീകാരവും ഇല്ലാത്തവരാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റായ വിവരങൾ നല്കി വെട്ടിലാക്കുന്നത്.
വിദ്യാർത്ഥികൾക്ക് അവസരങ്ങൾ ലഭിക്കുന്നത് ബദൽ വിദ്യാഭ്യാസ സ്വാഗതാർഹമാണ്. എന്നാൽ അവ നിയമപരമായ അംഗീകാരവും അക്കാദമിക് മൂല്യവും വ്യക്തമായ സർട്ടിഫിക്കേഷൻ സംവിധാനവും ഉള്ളതായിരിക്കണം. ഉത്തരവാടിത്തപെട്ട കാവലാളന്മാരായി വിദ്യാഭ്യാസ മേഖലയുടെ അധികൃതരോ സംവിധാനങ്ങളോ പ്രമുഖവിദ്യാർഥി സംഘടനകളോ ഇത്തരം വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കുന്നില്ല. വിദ്യാർഥി സംഘടന്യൂടെ നേതൃത്വത്തിൽ പെട്ടവർ പോലും ഈ തട്ടിൽ അകപ്പെട്ടിട്ടുള്ളതായി വർത്തകൾ ഉണ്ട്.
ചുരുക്കത്തിൽ ഈ ഡാറ്റ ചോർച്ചയുടെ ഗുണഭോക്താക്കൾ യാതൊരു അംഗീകാരവും ഇല്ലാതെ വിദ്യാഭ്യാസത്തിന്റെ പേരിൽ പ്രചരണം നടത്തുന്ന ഏജൻസികൾ ആണ്. ചതിയിലും ചൂഷണത്തിലും അകപ്പെടുന്ന ഇരകളായി (ദോഷഭോക്താക്കള്ളായി) വിദ്യാർഥികളും രക്ഷകര്ത്താക്കളും മാറുന്നു.
PCAയുടെ പ്രധാന ആവശ്യങ്ങൾ.
1.ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങളും ഫോൺ നമ്പറുകളും എവിടെ നിന്നാണ് പുറത്തേക്ക് പോയതെന്നും ആരാണ് കൈമാറിയാതെന്നും ആരാണ് ശേഖരിച്ചതെന്നും ആരിലേക്ക് കൈമാറിയതെന്നും കണ്ടെത്തുക..
2.സംസ്ഥാന പോലീസ് Cyber Cell-ന്റെ നേതൃത്വത്തിൽ പ്രത്യേക സാങ്കേതിക അന്വേഷണം നടത്തുക.
3.ആവശ്യമായ സാഹചര്യത്തിൽ ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ, ഡാറ്റാ ആക്സസ് ലോഗുകൾ, ഫോൺ/ഓൺലൈൻ ഇടപാടുകൾ എന്നിവ പരിശോധിക്കുക
4.വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉപയോഗിക്കുന്ന ഏജൻസികളുടെ പ്രവർത്തനം പരിശോധിക്കുക. സ്വകാര്യ/അന്യസംസ്ഥാന
5.ഡാറ്റ ചോർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയോ ഇടനിലക്കാരെയോ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കുക.
6.BOSSE ഉൾപ്പെടെയുള്ള ബദൽ വിദ്യാഭ്യാസ സംവിധാനങ്ങളുടെ പേരിൽ തെറ്റായ വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഏജൻസികളെക്കുറിച്ചും വിദേശപഠനം, "Study with Work", Credit Transfer തുടങ്ങിയവ സംബന്ധിച്ചും തെറ്റായ അവകാശവാദങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും ഏജെൻസികൾക്കെതിരെയും നടപടി സ്വീകരിക്കുക.
7.വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അംഗീകൃത വിദ്യാഭ്യാസ യോഗ്യതകളെയും Credit Transfer സംബന്ധിച്ച യഥാർത്ഥ വ്യവസ്ഥകളെയും കുറിച്ച് സർക്കാരും സർവ്വകലാശാലകളും ഹയർസെക്കന്ററി ബോർഡും വ്യക്തമായ മാർഗനിർദേശം നൽകുക.
8.വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും അവരുടെ വിദ്യാഭ്യാസ ഭാവിയുടെ സംരക്ഷണവും സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പരമപ്രധാന ഉത്തരവാദിത്വമാണ്. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ കുറ്റക്കാരെ സംരക്ഷിക്കാതെ കർശന നടപടി സ്വീകരിക്കണം. അതോടൊപ്പം, ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുന്നതിനായി Cyber Cell അന്വേഷണം അടിയന്തരമായി നടത്തുകയും അന്വേഷണത്തിന്റെ കണ്ടെത്തലുകൾ പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യുക.






