ThirdEye News
arrow_backതിരികെCinema

'ടോക്‌സിക്' തിയേറ്ററുകളിലെത്താൻ ഇനി ഒരാഴ്ച മാത്രം; അഡ്വാന്‍സ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കും

schedule2026 ഓഗസ്റ്റ് 20personസ്റ്റാഫ് റിപ്പോർട്ടർ
'ടോക്‌സിക്' തിയേറ്ററുകളിലെത്താൻ ഇനി ഒരാഴ്ച മാത്രം; അഡ്വാന്‍സ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കും

യഷ് നായകനായ 'ടോക്‌സിക്' സിനിമ ആഗോള റിലീസിനായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. റിലീസിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് അറിയിച്ചു.

ചുവപ്പ് പശ്ചാത്തലത്തില്‍ തീവ്രമായ ഭാവത്തില്‍ യഷിനെ അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്റര്‍. ചിത്രത്തിന്റെ പ്രമോഷന്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുതിയ പോസ്റ്റര്‍ പ്രേക്ഷകരിലെ പ്രതീക്ഷയും ആവേശവും വര്‍ധിപ്പിക്കുകയാണ്.

അടുത്തിടെ പുറത്തിറങ്ങിയ 'ടോക്‌സിക്' ട്രെയിലറിന് പിന്നാലെയാണ് അഡ്വാന്‍സ് ബുക്കിങ് സംബന്ധിച്ച പ്രഖ്യാപനം. യഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ലോകത്തിലേക്കുള്ള കൂടുതല്‍ കാഴ്ചകള്‍ ട്രെയിലര്‍ സമ്മാനിച്ചിരുന്നു. നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും ട്രെയിലര്‍ പരിചയപ്പെടുത്തുന്നു.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ അവതരണശൈലിയിലൂടെ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. വെങ്കട്ട് കെ.നാരായണയും യഷും ചേര്‍ന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സ്, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

അനധികൃതമായി ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ കൈമാറുന്നുവെന്ന ആരോപണം; സൈബർ സെൽ അന്വേഷണം ഉൾപ്പെടെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പാരലൽ കോളേജ് അസോസിയേഷൻ
അടുത്ത വാർത്തarrow_forward

അനധികൃതമായി ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ കൈമാറുന്നുവെന്ന ആരോപണം; സൈബർ സെൽ അന്വേഷണം ഉൾപ്പെടെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പാരലൽ കോളേജ് അസോസിയേഷൻ

arrow_backമുൻപത്തെ വാർത്ത

പുതുപ്പള്ളിയിൽ ഹെറിറ്റേജ് കൾച്ചറൽ സെന്റർ സ്ഥാപിക്കുന്നു; ചരിത്രവും പൈതൃകവും സംരക്ഷിച്ച് പുതുതലമുറയ്ക്ക് പകർന്നുനൽകാൻ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സമഗ്ര പദ്ധതി

പുതുപ്പള്ളിയിൽ ഹെറിറ്റേജ് കൾച്ചറൽ സെന്റർ സ്ഥാപിക്കുന്നു; ചരിത്രവും പൈതൃകവും സംരക്ഷിച്ച് പുതുതലമുറയ്ക്ക് പകർന്നുനൽകാൻ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സമഗ്ര പദ്ധതി

ബന്ധപ്പെട്ട വാർത്തകൾ

 സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന മധുരമീ ജീവിതം  ഉടന്‍ പ്രേക്ഷകരിലേക്ക്; ചിത്രം ഓഗസ്റ്റ് 14 മുതൽ തിയറ്ററുകളിൽ

സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന മധുരമീ ജീവിതം ഉടന്‍ പ്രേക്ഷകരിലേക്ക്; ചിത്രം ഓഗസ്റ്റ് 14 മുതൽ തിയറ്ററുകളിൽ

സൂര്യ- മമിത- വെങ്കി അറ്റ്ലൂരി ചിത്രം 'വിശ്വനാഥ് ആൻഡ് സണ്‍സ്' റിലീസിനൊരുങ്ങുന്നു; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്

സൂര്യ- മമിത- വെങ്കി അറ്റ്ലൂരി ചിത്രം 'വിശ്വനാഥ് ആൻഡ് സണ്‍സ്' റിലീസിനൊരുങ്ങുന്നു; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്

ടിനി ടോമിനെതിരായ കേസ്; അൻസിബ ഹസൻ രഹസ്യമൊഴി നല്‍കി, എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് രഹസ്യമൊഴി നല്‍കിയത്

ടിനി ടോമിനെതിരായ കേസ്; അൻസിബ ഹസൻ രഹസ്യമൊഴി നല്‍കി, എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് രഹസ്യമൊഴി നല്‍കിയത്

scheduleAug 19
വലിയ ഇടവേളയ്ക്ക് ശേഷം ദിലീപും മഞ്ജുവും ഒരു വേദിയിൽ; ദിലീപിന്റെ സീറ്റ് മഞ്ജുവിൽ നിന്നുമകലെ, ലിസ്റ്റിന്‍ സ്റ്റീഫന്‍ കാക്കനാട് ആരംഭിച്ച മാജിക് ഫ്രെയിംസ് തിയറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്, സംഭവം ആരാധകർക്കിടയിൽ ചർച്ചയായി

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com