മലപ്പുറം: മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങള്‍ക്ക് മുമ്പാകെയും പൊതുവിലും സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങളുടെ നിർദ്ദേശം.
മലപ്പുറത്തെ വാഴയൂരില്‍ നടന്ന സർക്കാരിന്റെ നൂറ് ദിനം അവലോകന യോഗത്തിലാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഈ നിർദേശം നല്‍കിയത്.
മന്ത്രിമാർ, എം എല്‍ എമാർ, എം പിമാർ എന്നിവരുടെ നൂറ് ദിവസത്തെ പ്രവർത്തനങ്ങള്‍ വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തില്‍ വിവാദങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പാണക്കാട് തങ്ങള്‍ നിർദ്ദേശം നല്കി.
പൊതുസമൂഹത്തിന് തെറ്റായി വ്യാഖ്യാനിക്കാൻ അവസരം ഉണ്ടാക്കരുത്. ജനകീയത നിലനിർത്തണം. വിവാദങ്ങള്‍ ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പാണക്കാട് തങ്ങള്‍ നല്‍കിയത്.






