തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോർഡിന് കീഴില്‍ ഉപഭോക്താക്കളില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള മൊത്തം കുടിശ്ശിക 1342.88 കോടി രൂപയായി ഉയർന്നു.
2026 മാർച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് വലിയ തുക ബോർഡിന് കുടിശ്ശികയിനത്തില്‍ ലഭിക്കാനുള്ളത്. കാസർകോട് സ്വദേശിയായ മുഹമ്മദ് അഷറഫ് എ.എസിന് കെഎസ്ഇബി അരിയർ ക്ലിയറൻസ് സെല്‍ നല്കിയ മറുപടിയിലാണ് ഈ നിർണ്ണായക വിവരങ്ങള്‍ പുറത്തുവന്നത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കള്‍ മുതല്‍ വൻകിട വ്യവസായ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും വരെ കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലുണ്ട്.
സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക
കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ആകെ കുടിശ്ശിക സർക്കാരിന്റെ വിവിധ ഉത്തരവുകള്‍ പ്രകാരമുള്ള ക്രമീകരണങ്ങള്‍ക്ക് ശേഷം 38.99 കോടി രൂപയാണ്.
സംസ്ഥാന സർക്കാർ വകുപ്പുകള്‍: 6.22 കോടി രൂപ
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ (കേരള വാട്ടർ അതോറിറ്റി ഒഴികെ): 8.87 കോടി രൂപ
കേരള വാട്ടർ അതോറിറ്റി: 28.25 കോടി രൂപ
പൊതു സ്ഥാപനങ്ങള്‍: 3.34 കോടി രൂപ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍: 1.52 കോടി രൂപ
കേന്ദ്ര സർക്കാർ സ്ഥാപനങ്ങള്‍: 2.32 കോടി രൂപ
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍: 36.47 കോടി രൂപ
കൂടുതല്‍ കുടിശ്ശികയുള്ള 10 സ്ഥാപനങ്ങള്‍
സിലിക്കല്‍ മെറ്റലർജിക് പ്രൈവറ്റ് ലിമിറ്റഡ് - ₹67.51 കോടി (67,51,49,054 രൂപ)






