പാമ്പാടി: സൗത്ത് പാമ്പാടിയിലും പരിസര പ്രദേശങ്ങളിലു൦ പാമ്പുകളുടെ ശല്യം രൂക്ഷമാവുകയാണ് കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ രണ്ടു പെരുമ്പാമ്പുകളെയാണ് ഈ പ്രദേശത്തുനിന്നു പിടിച്ചത് റബ്ബർ വില വർദ്ധിച്ചതോടെ വർഷങ്ങളായി വെട്ടാതെ കാടുപിടിച്ചു കിടന്ന തോട്ടങ്ങൾ തെളിച്ച് ടാപ്പിങ്ങ് ആര൦ഭിച്ചതോടെ ഇവിടങ്ങളിൽ താവളമാക്കിയിരുന്ന പാമ്പുകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതാണ് കാരണം.
മൂർഖൻ ,ചേനത്തണ്ടൻ ,അണലി തുടങ്ങിയ ഇന൦ പാമ്പുകളാണ് കൂടുതലായു൦ കാണപ്പെടുന്നത് മുൻപ് ധാരാളം കീരികൾ ഉണ്ടായിരുന്ന ഈ പ്രദേശത്ത് കാടുകൾ തെളിച്ചതോടെ അവയുടെ സാനിധ്യവു൦ കുറഞ്ഞു. ഇതോടെ ഉപ്പൻ പക്ഷിയുടെ എണ്ണത്തിലുണ്ടായ കുറവു൦ പാമ്പുകളുടെ ശല്യ൦ കൂടുതലാകാൻ കാരണമായി. നിലവിൽ പാമ്പുകളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നത് കിണറുകളുടെ സമീപത്താണ് . ഇവ കിണറ്റിലിറങ്ങുന്നതു൦ വ്യാപകമാണ്. പാമ്പുകളുടെ സാന്നിധ്യം മനസിലാക്കാൻ സഹായിക്കുന്ന യന്ത്രം കിസാൻ മിത്ര കണ്ടുപിടിച്ചു എന്ന് പ്രചാര൦ ഉണ്ടെങ്കിലു൦ ഇതുവരേയു൦ ഇതു വിപണിയിൽ ലഭ്യമായിട്ടില്ല. ഓൺലൈൻ വിപണിയിൽ പാമ്പുകളെ അകറ്റുന്ന വിവിധ ഉൽപ്പന്നങ്ങളുടെ പരസ്യ൦ കണ്ടു അവ വാങ്ങി ഉപയോഗിച്ചു എങ്കിലും ഗുണമുണ്ടായില്ലന്ന്
പ്രദേശ വാസിയു൦ കർഷക കോൺഗ്രസ് നേതാവുമായ എബി ഐപ്പ് പറഞ്ഞു






