തിരുവനന്തപുരം റീജിയണല്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനില്‍ ഒഴിവ്. ജൂനിയർ സൂപ്പർവൈസർ തസ്തികയില്‍ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ആകെ മൂന്ന് ഒഴിവുകളാണ് ഉള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടക്കുക. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം.
എച്ച്ഡിസിയോടുകൂടിയ ഫസ്റ്റ് ക്ലാസ് ബിരുദമോ അല്ലെങ്കില്‍ സഹകരണ വിഷയത്തില്‍ സ്പെഷ്യലൈസേഷനോടുകൂടിയ ഫസ്റ്റ് ക്ലാസ് ബി കോം അതുമല്ലെങ്കില്‍ ബി എസ്സി ബാങ്കിങ് ആൻഡ് കോ ഓപ്പറേഷൻ ബിരുദം ആണ് യോഗ്യത. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. രഞ്ഞെടുക്കപ്പെടുന്നവർക്ക് 23,000 രൂപയാണ് ശമ്പളമായി ലഭിക്കുക.
പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതമാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം അമ്പലത്തറയിലുള്ള ഓഫീസില്‍ വെച്ച് നാളെ (23) ആണ് അഭിമുഖം നടക്കുക.
കൗണ്‍സലർ തസ്തികയില്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന മോഡല്‍ റസിഡൻഷ്യല്‍ സ്കൂളില്‍ കൗണ്‍സലർ തസ്തികയില്‍ ഒഴിവ്. താത്കാലിക നിയമനമാണ്. സൈക്കോളജി/സോഷ്യല്‍ വർക്ക്/സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സലിങ്ങില്‍ പരിചയ സമ്പന്നരുമായ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. (പട്ടികജാതി/ പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്ലാത്ത പക്ഷം ഇതര വിഭാഗക്കാരെ പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
താത്പര്യമുളളവർ അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0484 2422256






