പാമ്പാടി: ഗ്രാമപഞ്ചായത്തിന്റെയും വ്യാപാരി വ്യവസായി യൂത്ത് വിങ്ങിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോൾ ഫൈനൽ പൊതുജനങ്ങൾക്ക് തത്സമയം കാണുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കുന്നു.
ജൂലൈ 19 ഞായറാഴ്ച രാത്രി 12.30 മുതൽ പാമ്പാടി പഞ്ചായത്ത് വക പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ 24 അടി നീളവും 16 അടി ഉയരവും ഉള്ള ഭീമൻ സ്ക്രീനിലൂടെയാണ് മത്സരം പ്രദർശിപ്പിക്കുക. ഫുട്ബോൾ ആരാധകർക്ക് ഒരുമിച്ച് ഫൈനൽ മത്സരം ആസ്വദിക്കാനുള്ള അവസരമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.






