കോട്ടയം: വീടുകളിലെ അടുക്കളയിലും ചുമരുകളിലുമെല്ലാം സ്ഥിരം സാന്നിദ്ധ്യമാണ് പല്ലികള്‍. ഭക്ഷണം പാകം ചെയ്യുമ്പോഴും, പാകം ചെയ്ത ആഹാരം തുറന്നുവയ്ക്കുമ്പോഴും പല്ലികളുടെ ശല്യം പലരെയും അലട്ടാറുണ്ട്.
ഭക്ഷണത്തില്‍ പല്ലികള്‍ വീഴുമോ എന്ന ആശങ്കയും ചെറുതല്ല. പല്ലിയെ തുരത്താൻ ചില കെമിക്കല്‍ വസ്തുക്കള്‍ ഉണ്ടെങ്കിലും അവ കുട്ടികളുള്ള വീടുകളില്‍ അപകടമാണ്. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ പ്രകൃതിദത്ത മാർഗങ്ങളിലൂടെ പല്ലികളുടെ ശല്യം കുറയ്ക്കാൻ സാധിക്കും. വീട്ടിലെ തന്നെ വസ്തുക്കള്‍ ഉപയോഗിച്ച് ഇവയെ അകറ്റിനിർത്താൻ ശ്രമിക്കാം. അതിനുള്ള ചില പൊടിക്കൈകള്‍ നോക്കാം.
കാപ്പിപ്പൊടി
കാപ്പിപ്പൊടി, കുരുമുളക് എന്നിവ ഒരേ അളവില്‍ ചേർത്ത് പല്ലി വരുന്ന സ്ഥലങ്ങളില്‍ വയ്ക്കുക. ഇവ പല്ലികള്‍ക്ക് ദോഷമാണ്. ഇവ കഴിക്കുന്നതോടെ അവയുടെ ശല്യം കുറയും.
ഉള്ളി
പല്ലിയെ തുരത്താൻ ഒരു എളുപ്പമാർഗമാണ് ഉള്ളി. സവാള മുറിച്ച് ജനലഴികളില്‍ വച്ചാല്‍ പല്ലി പിന്നെ വീടിനുള്ളില്‍ കയറില്ല.
മയില്‍പീലി
മയില്‍പീലി പല്ലിക്ക് പേടിയാണ്. ശത്രുവാണ് എന്ന് കരുതിയാണ് ഇതിനരികിലേക്ക് പല്ലി കടക്കാതെ ഇരിക്കുന്നതിന് കാരണം.
തണുത്തവെള്ളം
തണുപ്പ് പല്ലിക്ക് ഒട്ടും സഹിക്കാൻ പറ്റില്ല. അതിനാല്‍ തണുത്ത വെള്ളം ഇവയുടെ മേല്‍ ഒഴിച്ചാല്‍ അവ വീട്ടില്‍ കയറില്ല.
കുരുമുളക് സ്പ്രേ
പല്ലിയെ തുരത്താൻ പറ്റിയ ഒന്നാണ് കുരുമുളക്. കുരുമുളകും അല്പം മുളകും ചേർത്ത് കുപ്പിയിലാക്കി അല്പം വെള്ളം ഒഴിക്കുക. എന്നിട്ട് ഇത് സ്പ്രേ ചെയ്താല്‍ മതിയാകും.






