അതിതീവ്രമഴ: ദുരിതാശ്വാസ പ്രവർത്തനത്തിന് പാലാ രൂപതയും: ദുരിതം അനുഭവിക്കുന്നവര്ക്ക് അടിയന്തര അഭയം നല്കുന്നതിനായി രൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സ്കൂളുകളും കോളജുകളും ഇടവകകളും സോഷ്യൽ വെൽഫെയർ സൊസൈറ്റികളും തുറന്നു നല്കാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ അടിയന്തരമായി ചേർന്ന ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചു.