പാലാ: എറണാകുളത്തുനിന്നും ഇന്നലെ ഉച്ചയോടുകൂടി കാറിൽ കഞ്ചാവുമായി മൂന്നു യുവാക്കൾ പാലാ ഭാഗത്തേക്ക് വരുന്നതായി വിവരം ലഭിച്ച് പാലാ ആർ ജംഗ്ക്ഷൻ ഭാഗത്തു വച്ച് വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ കാറിടിച്ച് അപായപ്പെടുത്തി രക്ഷപെടാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. പ്രതികളെ കാർ തടഞ്ഞ് പോലീസ് സാഹസികമായിട്ടാണ് പിടികൂടിയത്.
ഈരാറ്റുപേട്ട, നടയ്ക്കൽ കരയിൽ തേക്കടിമുക്ക് ഭാഗത്ത് കണിയാംകുന്നേൽ വീട്ടിൽ മുഹമ്മദ് സാലി മകൻ ഷാഹിദ് വി.എം, തൊടുപുഴ, കുമാരമംഗലം വെങ്ങല്ലൂർ പോസ്റ്റൽ അതിർത്തിയിൽ പുത്തൻ വീട്ടിൽ ഇസ്മയിൽ മകൻ അജ്മൽ പി.ഐ (33) വയസ്, എറണാകുളം മരട് നെട്ടൂർ പോസ്റ്റൽ അതിർത്തിയിൽ പരത്തിച്ചോട് ഭാഗത്ത് വെട്ടിക്കാട്ട്പറമ്പിൽ അബ്ദുൾ കരീം മകൻ മുഹമ്മദ് സഹൽ വി.എ (30) എന്നിവരാണ് പിടിയിലായത്.
ഇവർ കാറിൽ കടത്തിക്കൊണ്ടുവന്ന 430 ഗ്രാം ഗഞ്ചാവ് പിടിച്ചെടുത്തു. പ്രതികൾ കാർ ഇടിപ്പിച്ചതിൽ വച്ച് DANSAF ടീം അംഗമായ സിവിൽ പോലീസ് ഓഫീസർ അഭിലാഷ് എം. എസിന്റെ കാലിൽ ഗുരുതരമായ പരിക്ക് പറ്റിയിട്ടുള്ളതാണ്. 3 പ്രതികൾക്കും വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ് കടത്തിയതിന് കേസുകൾ നിലവിലുള്ളതാണ്.
പാലാ സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എം.ഡി, പാലാ പോലീസ് സ്റ്റേഷൻ SHO ടോമിൻ ജോസ്, സബ്ബ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ വി.ആർ, യശസ്. കെ, പാലാ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ SCPO പ്രേംകുമാർ, CPO അനീഷ് കുമാർ എം.ആർ, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ SCPO രഞ്ജിത്ത്. സി, CPO ശ്രീജേഷ് , CPO ജോഷി, രാമപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ CPO ശ്യാം മോഹൻ, DANSAF ടീം അംഗമായ CPO അഭിലാഷ് എം.എസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.






