കോട്ടയം: പാലാ നഗരസഭയിൽ പുതിയ ചെയര്‍പേഴ്സനായി കരുനീക്കങ്ങള്‍ തുടങ്ങി. പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം നഷ്ടമായതോടെ പുതിയ ഭരണസമിതി രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചയാണ് നടക്കുന്നത്.
നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കേരള കോൺഗ്രസ്-എമ്മിന്റെ നീക്കങ്ങളാണ് നിർണായകം.
വിപ്പ് ലംഘിച്ച് വോട്ടു ചെയ്ത കോൺഗ്രസിലെ നാല് അംഗങ്ങൾക്ക് പുതിയ ചെയര്‍പേഴ്സൺ സ്ഥാനാർത്ഥിയെ നിർദ്ദേശിക്കാമെന്ന് കേരള കോൺഗ്രസ്-എം പാർലമെന്ററി പാർട്ടി നേതാവ് ബിജു പാലൂപ്പടവനും കോൺഗ്രസ് അംഗം ചെയർപേഴ്സനാകുമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായിരുന്ന ടോണി തൈപ്പറമ്പിലും പറഞ്ഞതോടെയാണു ചർച്ചകൾ സജീവമായത്.






