പാലാ: കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയില്‍ മോഷണം നടത്തിയ പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു.
സംഭവം നടന്ന് ആറുദിവസം പിന്നിട്ടിട്ടും അന്വേഷണം ഇഴയുന്നെന്ന് പരാതി ഉയർന്നതോടെയാണ് അധികൃതർ ഉണർന്നത്.
സംഘത്തിലെ ഒരാള്‍ പൊലീസ് ജീപ്പില്‍ കയറി എസ്.ഐയുടെ സീറ്റില്‍ ഇരിപ്പുറപ്പിച്ചത് നാണക്കേടായിരുന്നു. പ്രതികള്‍ ഒളിവില്‍ കഴിയാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളും, സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം.






