മൂവാറ്റുപുഴ: വാഴക്കുളത്ത് ചപ്പാത്തി നിര്‍മ്മാണ യന്ത്രത്തില്‍ കൈ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കടയുടമയായ വീട്ടമ്മ മരിച്ചു. വാഴക്കുളം പള്ളിക്കുന്നേല്‍ റെജിമോള്‍ ജസ്റ്റിന് (52) ആണ് ദാരുണമായി മരണപ്പെട്ടത്.
ശനിയാഴ്ച രാവിലെ ഏഴോടെ വീടിനു സമീപത്തുള്ള 'സ്റ്റാര്‍ ഹാഫ് കുക്ക്ഡ് ചപ്പാത്തി' എന്ന സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ചപ്പാത്തിക്കായി മാവ് കുഴയ്ക്കുന്നതിനിടയില്‍ കൈ യന്ത്രത്തില്‍ കുരുങ്ങുകയായിരുന്നു. യന്ത്രത്തില്‍ നിന്നുള്ള അസാധാരണ ശബ്ദവും മണവും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നും,
ഏറെനേരം കഴിഞ്ഞിട്ടും അമ്മയെ കാണാത്തതിനെ തുടര്‍ന്നും തിരക്കിവന്ന മകനാണ് റെജിമോളെ യന്ത്രത്തില്‍ കൈ കുടുങ്ങി അബോധാവസ്ഥയില്‍ കണ്ടെത്തിയത്.






