ന്യൂഡൽഹി: ഭരണഘടനയിൽ 'കേരള"എന്നത് 'കേരളം" എന്നു മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളം കാരണം ഇന്നലെ പാസാക്കാൻ കഴിഞ്ഞില്ല. ഇന്ന് വീണ്ടും പരിഗണിച്ചേക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരിൽ ലിസ്റ്റ് ചെയ്തിരുന്ന ബിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് അവതരിപ്പിച്ചത്.
ലോക്സഭയും രാജ്യസഭയും പാസാക്കുന്ന മുറയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമാകുന്ന ബിൽ ഗസറ്റ് വിജ്ഞാപനം ചെയ്ത ശേഷം കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന തിയതിയിൽ പ്രാബല്യത്തിൽ വരും.






