ഇടുക്കി: സി.പി.എം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ക്രിമിനല്‍ സ്വഭാവമുള്ള യാതൊരു പരാതികളും ലഭിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ. ചില വാർത്താ ശൃംഖലകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു
പാലക്കാട് പാർട്ടി നേതൃത്വത്തില്‍ എന്തുകൊണ്ട് മാറ്റം വരുത്തി എന്നത് അവിടുത്തെ ജില്ലാ ഘടകത്തോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്നത് എല്ലാവിധ നിയമപരമായ രേഖകളുമുള്ള ഭൂമിയിലാണെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
നിലവില്‍ നടക്കുന്നത് കേരള സർവ്വകലാശാലയുടെ ഭൂമിയളക്കലാണ്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണെന്നും അതിനെ നിയമപരമായി തന്നെ പാർട്ടി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.






