കോട്ടയം : പാലാ കെഎം മാണി സ്മാരക ഗവണ്‍മെൻറ് ജനറല്‍ ആശുപ്രതിയില്‍ ലാബ് ടെക്നീഷ്യൻ തസ്തികയില്‍ ഒഴിവ്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. സെപ്റ്റംബർ 15ന് രാവിലെ 11ന് അഭിമുഖം നടത്തും. ഡിഎംഎല്ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
അപേക്ഷ, അസല്‍ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, ഇവയുടെ പകർപ്പുകള്‍ എന്നിവയുമായി ആശുപത്രി ഓഫീസില്‍ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04822 215154






