കോട്ടയം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ഇന്ന് 4.7 °C അധികമാണ് താപനില ഉയർന്നത്.
കോട്ടയത്ത് സാധാരണയെക്കാള്‍ 4.2 °C അധികം താപനില ഉയർന്നു. 35 °C സെല്‍ഷ്യസാണ് പാലക്കാടും കോട്ടയത്തും രേഖപ്പെടുത്തിയത്.
സാധാരണയെക്കാള്‍ 3.3°C കൂടി പുനലൂരില്‍ ഇന്ന് 35.2°C ആണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.






