കൊച്ചി: ബിജെപി വിട്ട
പത്മജ മുന്‍പ് നടത്തിയ പ്രതികരണങ്ങളില്‍ ക്ഷമാപണവുമായി പത്മജ വേണുഗോപാല്‍.
പല ഭാഗങ്ങളിൽ നിന്നുമുള്ള കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നുവെന്നും
ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന്
ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്തുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
അടുത്ത മാസം അച്ഛന്റെ ചരമ വാർഷിക വേളയിൽ എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം
അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യമെന്നും അവർ കുറിച്ചു.






