കോട്ടയം : പ്രമുഖ ഡിജിറ്റല്‍ ആന്‍ഡ് ഹോം അപ്ലൈയന്‍സ് റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിലെ ഓണം കലാശക്കൊട്ട് സെപ്റ്റംബര്‍ 10ന് അവസാനിക്കും. മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങള്‍ 50 ശതമാനത്തിലധികം വിലക്കുറവില്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണ് ഓക്സിജന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള പ്രീമിയം ഗാഡ്ജെറ്റുകളും ഗാര്‍ഹിക ഉപകരണങ്ങളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി 30 കോടി രൂപയുടെ ബമ്പര്‍ സമ്മാനങ്ങളും ഓഫറുകളുമാണ് ഓക്സിജന്‍ ഒരുക്കിയിരിക്കുന്നത്.
സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഇഷ്ടഗാഡ്ജെറ്റുകള് സമ്മാനമായി തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. 5 ജി സ്മാര്‍ട്ട്ഫോണുകള്‍ വെറും 13,900 രൂപ മുതലും മറ്റ് മൊബൈല്‍ ഫോണുകള്‍ 9,999 രൂപ മുതലും ലഭ്യമാണ്. ലാപ്ടോപ്പുകള് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓണം ലാപ്ടോപ്പ് കിറ്റ് സൗജന്യമായി ലഭിക്കും. കൂടാതെ 29,990 രൂപ മുതല്‍ ലാപ്ടോപ്പുകള് സ്വന്തമാക്കാം.
വിവിധ ഡിജിറ്റല്‍ ആക്സസറികള്‍ക്കും ഗാഡ്ജെറ്റുകള്‍ക്കും 70 ശതമാനം വരെ വിലക്കുറവും അനുവദിച്ചിട്ടുണ്ട്. ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലൈയന്സസ് പ്രോഡക്റ്റുകള്‍ക്ക് വലിയ ഇളവുകളും ഫിനാന്‍സ് ആനുകൂല്യങ്ങളുമാണ് ഓക്സിജന്‍ ഒരുക്കിയിട്ടുള്ളത്. പ്രമുഖ ബ്രാന്‍ഡുകള്‍ നല്കുന്ന ഓഫറുകള്‍ക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട ടിവി മോഡലുകള്‍ക്ക് 5,000 രൂപയുടെ സ്പെഷ്യല്‍ ഡിസ്കൗണ്ട് ഓക്സിജന്‍ നേരിട്ട് നല്കുന്നു.
കൂടാതെ എല്‍ഇഡി ടിവികള്‍ വെറും 7,999 രൂപ മുതലും വാഷിംഗ് മെഷീനുകള്‍ 7,499 രൂപ മുതലും സിംഗിള്‍ ഡോര്‍ റഫ്രിജിറേറ്ററുകള്‍ 11,499 രൂപ മുതലും ആരംഭിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഹോം അപ്ലൈയന്സുകള്ക്ക് ഒരു മാസത്തെ ഇഎംഐ തികച്ചും സൗജന്യം. കിച്ചണ്‍ അപ്ലൈയന്സുകളുടെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9020100100.






