കോഴിക്കോട്: സംസ്ഥാനത്തെ ലഹരി വേട്ടയായ തൂഫാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയുണ്ടെന്നും കേന്ദ്രവുമായി യോജിച്ചു മുന്നോട്ട് പോകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
16-ാം തീയതി തൂഫാന്റെ രണ്ടാം ഘട്ടം ആരംഭിക്കും.
ലഹരിക്ക് അടിമകളായവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടു വരികയാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം.
കേരളത്തിൽ 35 ശതമാനത്തോളം കുറ്റകൃത്യങ്ങൾ കുറഞ്ഞു.
സംസ്ഥാനത്തെ സ്കൂൾ ബസുകളിൽ ഒറ്റ ദിവസം നടത്തിയ പരിശോധനയിൽ 57 ഡ്രൈവർമാർ മദ്യപിച്ചു എന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. ത
നിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധനയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.






